യുവാക്കളെ ലക്ഷ്യമിട്ട്‌ ഹീറോയുടെ പുതിയ മോഡലുകള്‍ വിപണിയില്‍

HERO MODEL

ഹീറോയുടെ പുതിയ എക്‌സ്ട്രീം ജനുവരി അവസാനത്തോടെ വിപണിയിലെത്തുമെന്ന് വിവരം. 200 സിസി എന്‍ജിന്‍ കരുത്തിലാണ് വാഹനം എത്തുന്നത്. ഇതിനു പിന്നാലെ 300 സിസി സിംഗിള്‍ സിലിണ്ടര്‍ പെര്‍ഫോമെന്‍സ് ബൈക്ക് അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ഡല്‍ഹി എക്‌സ്‌പോയില്‍ കണ്‍സെപ്റ്റില്‍ നിന്നാണ് പുതിയ ബൈക്ക് എത്തുന്നത്. പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും മോഡലില്‍ ഒരുക്കിയിട്ടുണ്ട്. മഹീന്ദ്ര മോജോ, കെടിഎം 390 ഡ്യൂക്ക്, ബെനെലി TNT25 എന്നിവയാണ് ഹീറോയുടെ ഏറ്റവും കരുത്തുറ്റ മോഡലുകള്‍.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. രണ്ട് ലക്ഷം രൂപയ്ക്കുള്ളില്‍ വില പ്രതീക്ഷിക്കാം. യുവാക്കളെ ലക്ഷ്യമിട്ടാണ് വാഹനം പുറത്തിറക്കുന്നത്.

Top