ബെര്‍ലിന്‍: പരിശീലക സ്ഥാനത്തുനിന്നും ജര്‍മനി ഇതിഹാസം യര്‍ഗെന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചു. ബുണ്ടസ് ലീഗ ടീം ഹെര്‍ത്ത ബെര്‍ലിന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നുമാണ് യര്‍ഗെന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചത്.
ക്ലിന്‍സ്മാന്‍ പരിശീലകനായി ചുമതലയേറ്റിട്ട് 76 ദിവസം മാത്രമേ ആയിട്ടുള്ളൂ. നേരത്തെ അമേരിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. ഹെര്‍ത്തയെ യൂറോപ്പിലെ വമ്പന്‍ ടീമുകളിലൊന്നാക്കി മാറ്റുമെന്നായിരുന്നു നേരത്തെ ക്ലിന്‍സ്മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 10 ആഴ്ചകള്‍കൊണ്ടുതന്നെ കോച്ചിന് മടുത്തു.
10 കളികളില്‍ ടീമിനെ നയിച്ചപ്പോള്‍ ആകെ 3 ജയം മാത്രമാണ് സ്വന്തമാക്കാനായത്. അതേസമയം, പരിശീലക സ്ഥാനത്തുനിന്നുമുള്ള പെട്ടെന്നുള്ള വിരമിക്കല്‍ ക്ലബ്ബിനേയും ആരാധകരേയും ഞെട്ടിച്ചിട്ടുണ്ട്.