“താന്‍ കൊട്ടിക്കലാശം നടത്തില്ല: ആ പണം ജനോപകാരത്തിന്”- മാണി സി കാപ്പന്‍

കോട്ടയം: തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശം സംബന്ധിച്ച് വ്യത്യസ്തമായ ഒരു തീരുമാനവുമായി  രംഗത്തെത്തിയിരിക്കുകയാണ് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. താന്‍ കൊട്ടിക്കലാശം നടത്തുന്നില്ലെന്നും ആ പണം ജനോപകാരത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

“പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാർഥിയുടെയും ശക്തിയും കരുത്തും, ജനസ്വാധീനവും തെളിയിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയയാണ് തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശം. ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണ ഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുകയാണ്. അതിനു ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു.” കാപ്പന്‍ വ്യക്തമാക്കി.

 

Top