ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30 പേര്‍ മരിച്ചു. ചമോലി ജില്ലിയില്‍ മേഘവിസ്‌ഫോടനവും ശക്തമായ ഇടിയോടുകൂടിയ കനത്തമഴയും നാശം വിതച്ചു. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളും വെള്ളത്തിനടിയിലായി.
റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗംഗോള്‍ഗാവിലുണ്ടായ മണ്ണിടിച്ചില്‍ മീലം യമുനോത്രി, കേദാര്‍നാഥ് ദേശീയപാതകളില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. 2013ലെ പ്രളയത്തില്‍ അയ്യായിരത്തില്‍ അധികം പേര്‍ മരിച്ചിരുന്നു