‘ഹെക്സ സഫാരി’ ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഹെക്‌സ സഫാരി ഈ വര്‍ഷം അവതരിപ്പിക്കാനൊരുങ്ങി ടാറ്റ. സ്‌റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ബിഎസ് 6 എഞ്ചിന് കരുത്തിലെത്തുന്ന വാഹനം ഇതായിരിക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില് എത്തിക്കാനാണ് ടാറ്റയുടെ പദ്ധതി.

ഹെക്‌സയുടെ 4ഃ4 പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും ഹെക്‌സ സഫാരി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപത്തില്‍നിരത്തൊഴിയുന്ന ഹെക്‌സയോട് സാമ്യം തോന്നുമെങ്കിലും പരുക്കന്‍ ഭാവമായിരിക്കും ഹെക്‌സ സഫാരിയുടെ ഡിസൈന്‍.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഒരേ തട്ടില്‍ നല്‍കിയിരിക്കുന്ന ഡേ ടൈം റണിങ് ലാമ്പുകള്‍, ഫോഗ്ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകളാണ്.

ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, റൂഫ് റെയിലുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്. വാഹനത്തിന്റെ ഉള്ളില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. സഫാരി എഡിഷന്റെ ഡാഷ്‌ബോര്‍ഡ് നിലവിലെ മോഡലിന് സമാനമാണ്.

പുതിയ ബ്ലാക്ക്-ബീജ് കളര്‍ സ്‌കീമിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. ഡ്രൈവര്‍ സൈഡ് ഡാഷ്‌ബോര്‍ഡില്‍ സഫാരി ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പുതിയ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍ എന്നിവ സവിശേഷതകളാണ്.

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത്. ഈ എഞ്ചിന് 154 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്.

വില സംബന്ധിച്ച് സുചനകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും 13.70 ലക്ഷം രൂപയോളം വാഹനത്തിന് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം.

Top