കൊച്ചി: മണ്ഡലകാലം അടുത്തിരിക്കെ ഭക്തര്‍ നിരവധി ആശങ്കകളാണ് പങ്കുവെക്കുന്നത്. അതില്‍ ഒന്നാണ് പമ്പയില്‍ വാഹനത്തിന്റെ പ്രവേശനാനുമതി. അയ്യപ്പഭക്തരുടെ ആശങ്കകള്‍ മുന്‍ നിര്‍ത്തി ചെറുവാഹനങ്ങള്‍ക്ക് പമ്പയില്‍ പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ആലപ്പുഴ പള്ളിപ്പാട് സ്വദേശിയുമായ പി പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെഎസ്ആര്‍ടിസിയുടെ നിലപാടും കോടതി തേടിയിട്ടുണ്ട്. 2018ലെ പ്രളയത്തെത്തുടര്‍ന്ന് നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റിയതും കണക്കിലെടുത്താണ് ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും.