തീരുമാനം ആത്മാഭിമാനത്തെ അടിയറവ് വയ്ക്കുന്നതും ആത്മഹത്യാപരവുമാണെന്ന് ഹൈബി ഈഡന്‍

Hibi Eden

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിറഞ്ഞുനിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്(മാണി) വിഭാഗത്തിന് നല്‍കുവാന്‍ എടുത്തിട്ടുള്ള തീരുമാനമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവ് വയ്ക്കുന്നതും ആത്മഹത്യാപരവുമാണെന്ന് അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്ന് വേണം കരുതാൻ. യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല.

Top