കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ

Hibi Eden

കൊച്ചി : ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണമെന്ന് ഹൈബി ഈഡന്‍ എം.പി.

പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

എറണാകുളത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. നിഷ്പക്ഷ വോട്ടുകള്‍ യു.ഡി.എഫിന് എതിരായി. പാര്‍ട്ടിക്ക് വിധേയമായി ഭരണസമിതി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പല പദ്ധതികളും നടപ്പാക്കുന്നതില്‍ നഗരസഭക്ക് വേഗത ഇല്ല. കൃത്യമായി ചെയ്യണ്ട ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. അതിന്റെ ഇരയാണ് താന്‍. മേയര്‍ സ്ഥാനം ഒഴിയണമോ എന്നും ഡെപ്യൂട്ടി മേയര്‍ ആരാകണം എന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും ഹൈബി വ്യക്തമാക്കി.

Top