രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി; എ.എന്‍ രാധാകൃഷ്ണന് ഹൈക്കോടതി വിമര്‍ശനം

an radhakrishnan

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ കടുത്ത വിമര്‍ശനവും കോടതി ഉന്നയിച്ചു. രാധാകൃ്ഷണന്റെ കക്ഷി ചേരല്‍ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഇതെന്ന് കോടതി വിമര്‍ശിച്ചു.

Top