നഴ്‌സുമാരുടെ സമരം; ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

nurse

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനും ശമ്പള വര്‍ദ്ധനവിനുമെതിരെ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ശമ്പളം വര്‍ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു.

ഈ മാസം 31 ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആയിരുന്നു കോടതിയുടെ ഈ ഇടപെടല്‍ . നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചിരുന്നു .

സമരത്തിനെതിരെ എസ്മ പ്രയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ആശുപത്രി ഉടമകളുടെ ഹര്‍ജിയിലെ ആവശ്യം .നഴ്‌സിംഗ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.

Top