മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കും

കൊച്ചി: മുട്ടില്‍ മരംമുറിക്കേസ് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികള്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാല്‍ ജാമ്യമനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പ്രതികളുടെ ജാമ്യഹര്‍ജി നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി തള്ളിയിരുന്നു.

 

Top