കൊച്ചി: കാട്ടാന ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. കാട്ടാനയുടെ ആക്രമണം ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളിലെ കാട്ടാന ആക്രമണങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാന്‍ വനം വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.
മലയാറ്റൂര്‍ വനപ്രദേശത്തിന് സമീപം കാട്ടാന ആക്രമണം രൂക്ഷമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വെട്ടംപ്പാറ പൗരസമിതിയാണ് ഹര്‍ജി നല്‍കിയത്. കേസ് പിന്നീട് പരിഗണിക്കും.