കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. കൊവിഡ് സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹര്‍ജിയാണ് തള്ളിയത്.
കേസില്‍ വിചാരണ തുടരാം എന്ന് കോടതി നിര്‍ദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിര്‍ത്തി വെ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. വിചാരണ നീട്ടുന്നത് സാക്ഷികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ മാസം 5ന് വിചാരണ നടപടികള്‍ തുടരാം എന്ന് കോടതി പറഞ്ഞു.