കൊച്ചി:ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് അഡ്വ സൈബി ജോസിനോട് ഹൈക്കോടതി വ്യക്തമാക്കി.അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു ?അറസ്റ്റ് ഭയപ്പെടുന്നുണ്ടെങ്കിൽ അതിനെ നേരിടാൻ നിയമത്തിന്റെ വഴിയിലൂടെ ശ്രമിക്കണം.അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ല.ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് സൈബി കോടതിയെ സമീപിച്ചത്.ഹർജി ഈ മാസം 21 ലേക്ക് മാറ്റി.
അഭിഭാഷകൻ സൈബി ജോസിനെതിരെ ചേരാനല്ലൂർ പൊലീസ് വഞ്ചന കേസാണെടുത്തത്.ഒരു കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി .കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് പൊലീസാണ് കേസെടുത്തത്.പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി .കുടുംബ കോടതിയിൽ ഉൾപ്പടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞ് പണം വാങ്ങുകയും എന്നാൽ എല്ലാ കേസുകളും പിൻവലിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്.