പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിര്‍ദേശം. ഇസ്രായേല്‍ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങള്‍ക്കും സുരക്ഷ കൂട്ടി.
അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജൂതരുടെ താമസസ്ഥലങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും. ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്. അതേസമയം ഇസ്രയേലില്‍ കരയുദ്ധം ഉടനെന്ന് സൂചന. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ അപ്രായോഗികമെന്ന് യു.എന്‍. പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ മുന്‍പില്ലാത്ത വിധം പ്രതിരോധിക്കുമെന്ന് ഹമാസ് പ്രതികരിച്ചു.