തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മറികടന്നുകൊണ്ട് കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിക്കാനുള്ള നീക്കവുമായി ഹൈക്കമാന്റ്. നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറിനോട് ഉടന്‍ തന്നെ സംസ്ഥാനത്തെത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എകെ ആന്റണി എന്നിവരുടെ അഭിപ്രായങ്ങള്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോഴും ഹൈക്കമാന്റ് തേടിയിരുന്നില്ല. അതിന്റെ അമര്‍ഷവും നേതാക്കള്‍ക്കുണ്ട്. സുധാകരനെ കൂടാതെ അടൂര്‍ പ്രകാശ്, കെ ബാബു, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.
ഒന്‍പതാം തീയതിക്കുള്ളില്‍ സംസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് സോണിയയുടെ നിര്‍ദേശം. ഇതിന് ശേഷം അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഹൈക്കമാന്റ് തീരുമാനം.