കൊച്ചി: മുത്തലാഖിനെതിരെ ഹൈക്കോടതി. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പോലും മുത്തലാഖ് അംഗീകരിക്കുന്നില്ല. വിവാഹ മോചന വിഷയങ്ങളില്‍ പൊതു നിയമം വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും കോടതി പറഞ്ഞു. പൊതുനിയമം ശരിഅത്തിന് എതിരാകുമെന്ന ആശങ്ക തെറ്റ്. ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖ് അംഗീകരിച്ചിട്ടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിവാഹ മോചനത്തെ തുടര്‍ന്ന് പാസ് പോര്‍ട്ടിലെ പങ്കാളിയുടെ പേര് മാറ്റുന്നമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.