കൊച്ചി: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാകരുതെന്ന് കോടതി ആരാഞ്ഞു.
മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
ബന്ധു നിയമനത്തില്‍ ലാഭമുണ്ടായോ ഇല്ലയോ എന്ന് പറയുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
കേസ് അഴിമതി വിരുദ്ധ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് എന്തു കാരണം കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഴിമതി നിരോധന നിയമം കൊണ്ട് രാഷ്ട്രീയം കളിക്കരുത്. നിയമാനുസൃതമാകണം ഇത്തരം കേസുകളില്‍ അന്വേഷണം നടത്തേണ്ടതെന്നും കോടതി വിമര്‍ശിച്ചു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.