കൊച്ചി: കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ സര്‍വീസിന് കെഎസ്ആര്‍ടിസിക്ക് നിയമപരമായ അവകാശമുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഇതിനുള്ള അധികാരം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ടൂര്‍ സര്‍വീസ് തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ കോണ്‍ട്രാക്ട് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.പ്രത്യേക ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താനുള്ള തീരുമാനം സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ അവകാശം ഹനിക്കുന്നതല്ല. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസിന്റെ ഭാഗമാണെന്നും ഹൈക്കോടതി പറഞ്ഞു.