തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിര്‍ദ്ദേശം നല്‍കിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
അതെസമയം,വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ പൊതുപരിപാടികള്‍ക്ക് ഹൈക്കോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.തുടര്‍ച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി കെ ബി സുമോദ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നതില്‍ ദേവസ്വംബോര്‍ഡ് ശ്രദ്ധ പുലര്‍ത്തണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.
കാലങ്ങളായി വടക്കും നാഥ ക്ഷേത്ര മൈതാനിയില്‍ രാഷ്ട്രീയ പരിപാടികളാലും സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ടും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തുടര്‍ച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, ദേവസ്വം വകുപ്പ് സെക്രട്ടറി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ കലക്ടര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വന്നത്.