ഐ.ജി മനോജ് ഏബ്രഹാമിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐ.ജി മനോജ് ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു.

മനോജ് എബ്രഹാമിന്റെ ആസ്തിയും വരുമാനവും കണക്കുകൂട്ടിയതില്‍ വിജിലന്‍സ് കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മനോജ് എബ്രഹാമിന്റെ മൂലധന നേട്ടത്തെപറ്റിയും ബാധ്യതകളെപറ്റിയും ശരിയായ കണക്കുകൂട്ടലുകളല്ല നടത്തിയിരിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

മനോജ് ഏബ്രഹാമിനെതിരായ ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മനോജ് ഏബ്രഹാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Top