കൊച്ചി: കേരള ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശുപാര്‍ശ ചെയ്തു
ഹൈക്കോടതിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് റിട്ട.ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിലൂടെ സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു വരുമെന്നും തെറ്റു പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എജി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും വീഴ്ച പറ്റിയെന്നും അദേഹം പറഞ്ഞു.
അതേസമയം സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാന വ്യാപകമായി അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചതോടെ കേരളത്തിലെ കോടതികളുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചിരിക്കുകയാണ്.