കൊച്ചി: സംസ്ഥാനത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.
നിയമ വാഴ്ച ഇല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സമരം മൂലം എല്‍.കെ.ജി ക്ലാസുകള്‍പോലും തടസ്സപ്പെടുന്ന അവസ്ഥയാണെന്നും കോടതി വിലയിരുത്തി.
പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടു തീ പോലെ പടരുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും കോടതി പറഞ്ഞു.
ജൂണില്‍ ക്ലാസ് തുടങ്ങിയതിന് ശേഷം ഇതുവരെ 12 ദിവസം വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് ക്ലാസ് മുടങ്ങിയെന്ന് കാണിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.