കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടു കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം . രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇനി ഇത് അന്വേഷിക്കാന്‍ പൊലീസിന് അവസരമുണ്ടാകില്ല. അന്വേഷണം ഇനിയും നീട്ടിയാല്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറും. മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് നേരത്തെ ഒരു മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇനി സമയം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചത്.