തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

ഓണക്കോടിക്കൊപ്പം പണക്കിഴിയും നല്‍കിയെന്ന ആരോപണം വിവാദമായതോടെ നഗരസഭയിലെ പ്രതിപക്ഷമായ എല്‍ ഡി എഫും ബി ജെ പിയും നഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. നഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നില്‍ സമര പരിപാടികളും സംഘടിപ്പിച്ചു.

Top