High Court dismissed-petition filed by TP Senkumar

senkumar

എറണാകുളം: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തില്‍ സിഎടി ഉത്തരവിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍കുമാറിനെ മാറ്റിയ നടപടി ശരിവെക്കുന്നതായിരുന്നു സിഎടി ഉത്തരവ്.

സ്ഥാനമാറ്റത്തിനെതിരെ സെന്‍കുമാര്‍ നേരത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണ്. ഇത് പൊതുതാല്‍പര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവില്‍ വിശദീകരണം നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Top