സാലറി ചലഞ്ച്; നിര്‍ബന്ധിത പിരിവ് ശരിയല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

highcourt

കൊച്ചി: സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി. നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നാണ് കോടതി പറഞ്ഞത്. നിര്‍ബന്ധിത സാലറി പിരിവ് നടക്കുന്നില്ലെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

സംഭാവന നല്‍കാത്തവരുടെ പട്ടിക ശരിയാക്കുന്നത് എന്തിനെന്നും രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാലറി ചലഞ്ചിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

Top