കോതമംഗലം പളളിത്തര്‍ക്കം; സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി.പളളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മൂന്നാഴ്ച്ചയ്ക്കുളളില്‍ മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Top