ഡോ. ഷെഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി : വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ യുവ ഡോക്ടർ ഡോ.എ.ജെ.ഷഹ്നയുടെ മരണത്തിൽ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

കേസിലെ രണ്ടാംപ്രതിയാണ് റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ്. റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും വാട്സാപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു.

കരുനാഗപ്പള്ളി സ്വദേശിയായ പ്രതി അബ്ദുൽ റഷീദ് കുടുംബത്തോടൊപ്പം ഒളിവിലാണ്. ഇയാൾക്കെതിരെ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികൾക്ക് കടന്നുകളയാൻ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്.

Top