കൊച്ചി: ലക്ഷദ്വീപിലെ കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം.
പ്രതിഷേധക്കാരെ നോട്ടീസ് നല്‍കി ചോദ്യം ചെയ്ത് കൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ദ്വീപില്‍ പൊലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി.
ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിലപാടെടുത്തു. അറസ്റ്റിലായവര്‍ കസ്റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.