കൊച്ചി : സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ സിനിമയ്ക്ക് ഗോവ ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സംവിധായകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് വിധി പറഞ്ഞത്.
സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ക്കുപോലും ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്നിരിക്കെ എസ് ദുര്‍ഗയെ ഒഴിവാക്കിയത് നീതികരിക്കാനാകില്ലെന്നാണ് സനല്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന എസ് ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സുജോയ് ഘോഷ് രാജി നല്‍കിയിരുന്നു.
സുജോയ് ഘോഷിന് പുറമെ മറ്റൊരു ജൂറി അംഗമായ അപൂര്‍വ അസ്രാണിയും സ്ഥാനമൊഴിഞ്ഞിരുന്നു.