കണ്ണൂർ സർവകലാശാല വിസി നിയമനം: അപ്പീൽ ഈ മാസം 15 ന് പരിഗണിക്കാനായി മാറ്റി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരായ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി. വൈസ് ചാന്‍സലര്‍ ആയി ഡോ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് സര്‍വ്വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

 

Top