തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസിലെ എതിര്‍കക്ഷിയായ അഡ്വ.വി.കെ.രാജുവുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വി.എസ് ഉന്നയിക്കുന്ന വാദം. കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയില്ലെന്നും വിമര്‍ശനമുണ്ട്.