ഡ്രൈവിങ് ലൈസന്‍സിന്റെയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഹാര്‍ഡ് കോപ്പി നല്‍കുന്നതിനായി 245 രൂപ വാങ്ങിയിട്ടും ഹാര്‍ഡ് കോപ്പി നല്‍കാത്തതിനെതിരേ ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹര്‍ജിക്കാരന് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലൈസന്‍സിന്റെ ഹാര്‍ഡ് കോപ്പി നല്‍കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡിജി ലോക്കറില്‍നിന്നും എം പരിവാഹന്‍ ആപ്പില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാനുള്ളതിനാലാണ് സ്വന്തമായി പ്രിന്റെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.