ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി

highcourt

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി.

മാധ്യങ്ങള്‍ക്ക് ഹൈക്കോടതിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായിരുന്നു. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖയായിരുന്നു പുറത്തെത്തിയത്.

നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

Top