കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. കൊല്ലപ്പെട്ട ബേബിയുടെ സഹോദരന്‍ എ.പി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കുവാന്‍ വേണ്ടിയാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയുമായിരുന്നു.