അഴീക്കോട്: പരാതിയ്ക്ക് അടിസ്ഥാനമായ ലഘുലേഖ താന്‍ തയ്യാറാക്കിയതല്ലെന്ന് കെ.എം ഷാജി. അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച് ഹൈക്കോടതി വിധി എത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
തിരഞ്ഞെടുപ്പ് കാലത്ത് കെ.എം ഷാജി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പരാതിയിലായിരുന്നു നടപടി. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെഎം ഷാജി പറഞ്ഞു. ആറു വര്‍ഷത്തേയ്ക്കാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷിന് 50000 രുപ കോടതി ചെലവ് നല്‍കണമെന്നും കോടതി അറിയിച്ചു.
എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. മുസ്ലീം ലീഗ് എംഎല്‍എ ആയിരുന്നു കെ.എം ഷാജി. അയോഗ്യനാക്കിയ നിമിഷം മുതല്‍ ഷാജിയ്ക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല.