തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കുവാനാണ് കേസെന്ന് കോടതി അറിയിച്ചു.
ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കേസില്‍ കക്ഷിയാക്കി. കേസിന്റെ തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് വിട്ടു.