high-court lawyer-insult-women-case-police charge sheat-

കൊച്ചി: യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അഭിഭാഷകനെതിരായ കേസ് റദ്ദാക്കാനാകില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഇതോടെയാണ് അഭിഭാഷകന്റെ ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്.

കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍ തടയണമെന്നുള്ള ആവശ്യത്തിന് പ്രസക്തിയില്ലെന്ന അഭിപ്രായത്തോടെയാണ് ഹര്‍ജി അവസാനിപ്പിക്കുന്നതായുള്ള തീരുമാനം കോടതി അറിയിച്ചത്.

പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് 18 ദിവസം കൊണ്ടാണ് ആലുവ വനിതാ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Top