high court observation;oommen chandy can not eligibility to continue

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തത്സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാന്‍ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബാര്‍ കോഴക്കേസും അതുപോലുള്ള അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്നപ്പോള്‍ അത്തരം കേസുകള്‍ ഇവര്‍ക്കു കീഴിലുള്ള വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ അന്വേഷിക്കുന്നത് സത്യം പുറത്തുകൊണ്ടുവരുന്നതിന് തടസ്സമാകുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുകയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരികയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക അക്ഷരംപ്രതി ശരിയായിരിക്കുന്നു എന്നാണ് കോടതി നിരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Top