high court oder

High court

കൊച്ചി: സംസ്ഥാനത്ത് അറവുശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. എല്ലാ പഞ്ചായത്തുകള്‍ക്കും അംഗീകൃത അറവുശാലകള്‍ വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പഞ്ചായത്തുകളില്‍ അംഗീകൃത അറവുശാലകള്‍ നിര്‍ബന്ധമാക്കണം. ഇത് ആരംഭിക്കുന്നതിന് പഞ്ചായത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിക്കണം.

സ്വകാര്യ അറവുശാലകള്‍ അടച്ചുപൂട്ടണം. ഇത് അടച്ചുപൂട്ടുന്നതില്‍ തടസം നേരിട്ടാല്‍ പോലീസിന്റെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

അറവുശാലകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മുമ്പ് ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചില പഞ്ചായത്തുകളില്‍ അറവുശാലകള്‍ വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Top