കൊച്ചി: മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടിയായി ഹൈക്കോടതി വിധി.
മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയെന്ന് ഹൈക്കോടതി അറിയിച്ചു.
ലൗ ഡെയര്‍ റിസോര്‍ട്ടിന് 22 സെന്റില്‍ ഉടമസ്ഥ അവകാശമില്ലന്നും നഗരഹൃദയത്തിലുള്ള 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി നിര്‍ദേശം നല്‍കി.
റിസോര്‍ട്ടുടമ വി.വി.ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കയ്യേറ്റം ഒഴിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.
ലൗ ഡെയര്‍ റിസോര്‍ട്ടിന്റെ ഭൂമി ഏറ്റെടുക്കല്‍ മുഖ്യമന്ത്രി നേരത്തെ തടഞ്ഞിരുന്നു. തുടര്‍ന്നാണ് മൂന്നാറില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.