കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ പിന്തുണച്ച് ഹൈക്കോടതി. ഓണ്‍ലൈന്‍ ടാക്‌സികളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടാക്‌സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കണം. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശം നല്‍കി.
സര്‍വീസ് തടസ്സപ്പെടുത്തുന്നതിനെതിരെ നടപടിയെടുക്കാനും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സംരക്ഷണം ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ടാക്‌സി സ്റ്റാന്‍ഡുകളുടെ സമീപം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ യൂബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് പതിവായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകാനായി എത്തുമ്പോള്‍ മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി എത്താറുണ്ട്. ഇക്കാര്യം സൂചിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ല ഹര്‍ജി നല്‍കിയത്.