കൊച്ചി: മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് കോടതിവിധി നടപ്പാക്കണമെന്ന് ഹൈക്കോടതി. ആദ്യം സ്‌കൂള്‍ അടച്ചുപൂട്ടണം. അല്ലെങ്കില്‍ കോടതിയലക്ഷ്യമാകും. ആ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
മലാപറമ്പ് എയുപി സ്‌കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി അക്കാര്യം ഈ മാസം എട്ടാം തിയ്യതി അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് മലാപറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെ നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ടിലൂടെ സര്‍ക്കാരിനെ അറിയിച്ച ശേഷം സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.