കൊച്ചി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. 2011 ന് മുന്‍പ് ക്വാറികള്‍ക്ക് നല്‍കിയ ഇളവാണ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമ സാധുതയുള്ള ക്വാറി പെര്‍മിറ്റ് എന്നാല്‍ പരിസ്ഥിതി അനുമതിയുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്വാറികളുടെ പെര്‍മിറ്റ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അനുമതിയോടുകൂടിയ പെര്‍മിറ്റുകള്‍ക്ക് മാത്രമേ നിയമ സാധുതയുള്ളതായി കാണാന്‍ സാധിക്കു എന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ക്വാറികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. ഹൈക്കോടതി ഉത്തരവ് നിലവില്‍ വന്നതോടെ പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറികളുടെ പ്രവര്‍ത്തനം നിലയ്ക്കും.