തച്ചങ്കരിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ടോമിന്‍ തച്ചങ്കരി ഐപിഎസിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.

മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ച കേസിലാണ് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ത്യശൂരില്‍ ശ്രീഹരിയെന്ന ആളെയാണ് അനധികൃതമായി നിയമിച്ചത്. ഇത് പിന്നീട് വിവാദമാകുകയായിരുന്നു.

ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശത്തിലുണ്ട്.

Top