കേരളവര്‍മ്മയിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടാബുലേഷന്‍ രേഖകള്‍ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോള്‍ കണ്ടെത്തിയ അസാധുവോട്ടുകള്‍ റീകൗണ്ടിങില്‍ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ മാത്രമാണെന്നും നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തിരുന്നു.

റീ കൗണ്ടിങില്‍, അസാധു വോട്ടുകള്‍ സാധുവായി പരിഗണിച്ചെന്നും, ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ആവശ്യം. തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ശ്രീക്കുട്ടന്‍ ഹര്‍ജി ആരോപിച്ചിരുന്നു.

Top