പിറവംപള്ളി തര്‍ക്കം; യാക്കോബായ സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

highcourt

കൊച്ചി: പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പ്രതിഷേധക്കാരെ തടയുവാന്‍ പൊലീസ് ശ്രമിക്കുകയാണ്.

ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പൊലീസ് പള്ളിയ്ക്കകത്ത് കടന്നാല്‍ തടയുമെന്നാണ് വിശ്വാസികള്‍ പറഞ്ഞത്.

Top