മുന്‍കൂര്‍ ജാമ്യം തേടി എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയിലേക്ക്

kerala-high-court

കൊച്ചി: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഭാനുവുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്.

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ പെരുമാറ്റം മോശമാണെന്ന് അച്ഛനോട് പരാതി പറഞ്ഞിരുന്നുവെന്നും ഇത് അച്ഛന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ഗവാസ്‌ക്കറിന്റെ പരാതിക്കു പിന്നിലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

Top