കൊച്ചി: കോട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്കെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി. പരാതിക്കാരന്‍ മുകേഷ് മോഹന്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ജോയ്‌സ് ജോര്‍ജിന് എതിരെ ഉള്ള കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. അതില്‍ മാര്‍ച്ച് 10നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജസ്റ്റിസ് കമാല്‍ പാഷ സംസ്ഥാന പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിന് അടിസ്ഥാനത്തില്‍, പോലീസ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിന് മുമ്പാണ് ഹര്‍ജിക്കാരന്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ടു ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
ജസ്റ്റിസ് കമാല്‍ പാഷ കേസിന്റെ തല്‍സ്ഥിതി റിപോര്‍ട്ടുകള്‍ പരിശോധിക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്. അതിനാല്‍ ആ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കേസിലെ പരാതിക്കാരന്‍ ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.